ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. കെജ്രിവാൾ തന്റെ നിർദ്ദേശങ്ങൾ മറന്നെന്നും പണത്തിന് പിന്നാലെ പോയെന്നും അണ്ണാ ഹസാരെ വിമർശിച്ചു. കെജ്രിവാളിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു അണ്ണാ ഹസാരെയുടെ വിമർശനം. തുടക്കത്തിൽ ഒരു സന്നദ്ധപ്രവർത്തകനായി കെജ്രിവാൾ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു.കെജ്രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതി വീഴുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കേജ്രിവാളിന് ഇപ്പോൾ എന്ത് നിർദ്ദേശം നൽകും എന്ന ചോദ്യത്തിന് ആദ്യ ദിവസങ്ങളിൽ താൻ അദ്ദേഹത്തിന് നൽകിയ പാഠങ്ങൾ വീണ്ടും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അണ്ണാ ഹസാരെയുടെ മറുപടി.
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ
