മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അമേരിക്ക. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ബുധനാഴ്ച വൈകീട്ടോടെ കര തൊട്ടു. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു. 125 ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവര്‍ണര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. സെപ്തംബര്‍ അവസാനത്തില്‍ കടുത്ത നാശം വിതച്ച ഹെലന് ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പാണ് ഫ്ളോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്.
മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അമേരിക്ക
