പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം നേതാവ് എകെ ബാലൻ. മുസ്ലീം ലീഗിന്റെ സമീപനം ശ്ലാഘനീയമെന്ന് വിശേഷിപ്പിച്ച എകെ ബാലൻ ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തുകഴിഞ്ഞു എന്നും കൂട്ടിച്ചേർത്തു. ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്നും കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു എന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.
ഇടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയോട് പ്രതികരിച്ച് എകെ ബാലൻ
