കാർഷിക സർവകലാശാലയ്ക്ക് 226 കോടി രൂപയുടെ കടബാധ്യതയെന്ന് ചൂണ്ടിക്കാട്ടി വിസി ധനമന്ത്രിക്ക് കത്ത് നൽകി. സർക്കാർ നൽകുന്ന വിഹിതം അപരാപ്ത്യമാണെന്നും കഴിഞ്ഞ മൂന്ന് വർഷം സർക്കാർ വിഹിതം കിട്ടിയത് 25.72% മാത്രമാണെന്നും കത്തിൽ പറയുന്നു. പ്രതിസന്ധി മറികടക്കാൻ ഫീസ് വർധന അനിവാര്യമാണെന്നും മറ്റ് സർവകലാശാലകളെക്കാൾ ഫീസ് കുറവെന്നും കത്തിൽ വിശദീകരിച്ചിട്ടുണ്ട്. സർവകലാശാല അധികൃതർ നാളെ ധനമന്ത്രിയെ കാണും.
ധനമന്ത്രിക്ക് കത്ത് നൽകി കാർഷിക സർവകലാശാല വിസി
