അയോധ്യയിൽ പ്രതിഷ്ഠയ്ക്ക് പിന്നാലെ ഇന്നലെ മുതലാണ് പൊതുജനങ്ങള്‍ ദര്‍ശനത്തിനായി എത്തി തുടങ്ങിയത്. ആദ്യ ദിനം തന്നെ മൂന്ന് ലക്ഷത്തോളം തീർത്ഥാടകർ ദർശനത്തിയെത്തിയെന്ന് ക്ഷേത്രട്രസ്റ്റ് അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ ഭക്തരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. എന്നാൽ തിരക്കുണ്ടെങ്കിലും നിർദിഷ്ട സമയത്തിനപ്പുറം ദർശനം നീട്ടാനാവില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. ക്ഷേത്രത്തിൽ സുരക്ഷക്കായി നിയോഗിച്ചത് ഉത്തർപ്രദേശ് പൊലീസിന്റേയും കേന്ദ്രസേനയുടെയും 8000 ലധികം ഉദ്യോഗസ്ഥരെയാണ്.
പ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്ക്
