ഗസറ്റഡ് ഉദ്യോഗസ്ഥന്മാർ അടക്കം 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പ് കണ്ടെത്തലിനെ തുടർന്നുള്ള നടപടികളിൽ പൊതുമരാമത്ത് വകുപ്പ് 31 പേരെ സസ്പെൻഡ് ചെയ്തു. ഇവരിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ പണം 18% പലിശ സഹിതം തിരിച്ചുപിടിക്കും. പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചിക്കുയും ചെയ്തു.
ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവർക്കെതിരായ നടപടി തുടരുന്നു
