കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തിന്റെ സംഘാടനത്തെ ചൊല്ലി കൊച്ചി മേയറും ജിസിഡിഎ ചെയർമാനും തമ്മിൽ തർക്കം. മൃദംഗ വിഷൻ തട്ടിപ്പുകാരാണെന്ന് താൻ കരുതുന്നില്ലെന്ന് ജിസിഡിഎ ചെയർമാൻ പറഞ്ഞപ്പോൾ സംഘാടനത്തിൽ ഗുരുതര പിഴവെന്ന് മേയർ ആവർത്തിച്ചു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കൊച്ചിയിൽ നടത്തിയ പരിപാടിയിൽ ജിസിഡിഎ വഴി വിട്ട നീക്കങ്ങൾ നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടായി. ചെയർമാൻ കെ ചന്ദ്രൻ പിള്ള രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കൊച്ചി മേയറും ജിസിഡിഎ ചെയർമാനും തമ്മിൽ തർക്കം
