സഹകരണ മേഖലയിലെ ഇ ഡി ഇടപെടലിനെതിരെയാണ് കോഴിക്കോട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് ജി സി പ്രശാന്ത് കുമാര്‍ ചെയര്‍മാനും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും സിപിഎം നേതാവുമായ എം മെഹബൂബ് കണ്‍വീനറുമായാണ് സഹകരണ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തത്. സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ വിവാദമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം നടപടിക്ക് ഒരുങ്ങുന്നത്.
സിപിഎമ്മിനൊപ്പം പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ച കോണ്‍ഗ്രസ് സഹകാരികള്‍ക്കെതിരെ നടപടി
