തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ താമസിച്ച പ്രമുഖരുടെ പട്ടികയിൽ നിന്നും മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ സി അച്യുത മേനോന്റെ ചിത്രം ഒഴിവാക്കിയതിൽ പരാതി അറിയിച്ച് ബിനോയ് വിശ്വം എം പി . ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയാണ് കത്തിലൂടെ ബിനോയ് വിശ്വം അതൃപ്തി അറിയിച്ചത് . പുതുക്കിപ്പണിത ചരിത്ര പ്രസിദ്ധമായ രാമനിലയം ഗസ്റ്റ് ഹൗസിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മുൻ മുഖ്യമന്ത്രി ഇഎംഎസ്, മുൻ മുഖ്യമന്ത്രി കെ കരുണാകരൻ എന്നിവരുടെ പേരുകളും ചിത്രങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സിപിഐ നേതാവായ മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ പേരൊഴിവാക്കി. അത് ഉദ്യോഗസ്ഥരുടെ നെറികേടാണെന്ന് ബിനോയ് വിശ്വം കത്തിൽ കുറ്റപ്പെടുത്തി
രാമനിലയം ഗസ്റ്റ് ഹൗസിൽ അച്യുതമേനോന്റെ പേരൊഴിവാക്കി, ബിനോയ് വിശ്വം എംപി പരാതിപ്പെട്ടു.
