jpg 20231104 100734 0000

കണ്ണൂരിൽ പൊലീസിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിൽ ബാബു തോമസിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു.പ്രദേശത്ത് തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിൽ ഇയാളുടെ മകൻ റോഷൻ പ്രതിയാണ്. റോഷന്റെ മുറിയിൽ മുട്ടിവിളിക്കുന്നതിനിടെ ബാബു പൊലീസിന് നേരെ വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. വെടിവയ്പ്പിനിടെ റോഷൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. അതോടൊപ്പം ഇന്നലെ രാത്രി തങ്ങളുടെ വീട്ടിലേക്ക് പൊലീസിനൊപ്പം പുറത്തുനിന്നുള്ള ആളുകളും എത്തിയെന്നും മകൻ റോഷനുമായി നേരത്തെ തർക്കമുള്ളവരാണ് വന്നതെന്നും ബാബു തോമസിന്റെ ഭാര്യ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *