മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കി മുസ്ലിം ലീഗ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവൻ ആരോപിച്ചു. പി ആർ ഏജൻസികൾ അന്യ രാജ്യങ്ങളിൽ നിന്നും വന്ന രാജ്യ വിരുദ്ധ ശക്തികൾ ആണോയെന്നും അതിലെന്താണിത്ര തെറ്റെന്നും എ വിജയരാഘവൻ ചോദിച്ചു. മലപ്പുറമെന്നാൽ മുസ്ലിം ലീഗ് മാത്രമല്ല. മലപ്പുറത്തെ വര്‍ഗീയമാക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും ഇടതുപക്ഷത്തിന് മുസ്ലിം വിഭാഗത്തിന്റെ വലിയ പിന്തുണയുണ്ട്. തെറ്റിദ്ധാരണ പരത്തി അതില്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വോട്ട് ബാങ്കാണ് ലീഗ് ലക്ഷ്യമിടുന്നത്. മുസ്ലിം സമുദായത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ മുസ്ലീം ലീഗ് ശ്രമിക്കുകയാണ്. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലീഗ് ഇതു ചെയുന്നതെന്നും എ വിജയരാഘവൻ കൂട്ടിചേര്‍ത്തു.
മുസ്ലിം ലീഗ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് എ വിജയരാഘവൻ
