വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളായ കമ്പളക്കാട് സ്വദേശി ഹർഷിദിനും സുഹൃത്തുക്കൾക്കുമായി പൊലീസിൻ്റെ തെരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. അതേസമയം, ആദിവാസി വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തുടരുന്നതിലും മന്ത്രി ഒ ആർ കേളുവിൻ്റെ നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് മന്ത്രിയുടെ മാനന്തവാടി ഓഫീസിലേക്ക് മാർച്ച് നടത്തും. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണിയാംപറ്റയിൽ നിന്ന് ണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു.
വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടിയില്ല
