മലപ്പുറം ചേളാരിയിൽ നടന്ന മെക് 7 വ്യായാമ കൂട്ടായ്മയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പങ്കെടുത്തു. വ്യായാമത്തെ വർഗീയത ആയി മുദ്രകുത്തുന്നത് സിപിഎമ്മും സംഘപരിവാറും ആണെന്ന് അദ്ദേഹം പറഞ്ഞു. ബേസിക് എക്സൈസുകളാണ് പഠിപ്പിക്കുന്നതെന്നും ജിമ്മിലും യോഗയുമൊക്കെ ചെയ്യുന്നത് പോലെയുള്ള എക്സൈസുകളാണെന്നും ഈ കൂട്ടായ്മക്കെതിരെ എന്തിനാണ് വർഗീയമായ ദുർപ്രചാരണം നടത്തുന്നത് എന്നറിയില്ല ഇത് പ്രോത്സാഹിപ്പിക്കണമെന്നും അബിൻ വർക്കി പറഞ്ഞു. ശാഖകളിൽ ദണ്ഡ് വെച്ച് പരിശീലനം നടത്തുമ്പോൾ സിപിഎമ്മിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് ആളുകൾ എക്സസൈസ് ചെയ്യുമ്പോഴുണ്ടാവുന്നത് എന്നറിയില്ലെന്നും അതുകൊണ്ടാണ് ഇന്ന് പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയതതെന്നും അബിൻ വർക്കി പറഞ്ഞു.
മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്
