മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവര്‍ഷിപ്പില്‍ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷന്‍ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ‘ചേര’യാണ് റിലീസിനൊരുങ്ങുന്നത്. ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ നിര്‍മാതാവ് എം.സി. അരുണും എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ കോ- പ്രൊഡൂസര്‍ നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള കേസിലാണ്, കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേര്‍ന്നത്. ‘ചേര’ സിനിമയുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങള്‍ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ട് പോകുന്നത്. അഡ്വക്കേറ്റ് രശ്മി ഗോപാലകൃഷ്ണനെയാണ് എറണാകുളം അഡീഷണല്‍ കോമേഴ്സ്യല്‍ കോര്‍ട്ട് ജഡ്ജ് രശ്മി ബി. ചിറ്റൂര്‍ ‘ചേര’ സിനിമയുടെ റിസീവര്‍ ആയി നിയമിച്ച് ഉത്തരവിട്ടിട്ടുള്ളത്.
കോടതി റിസീവര്‍ഷിപ്പില്‍ ഒരു സിനിമ റിലീസിന്
