ശബരിമലയിൽ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ നാടകീയ രംഗം. അനുമതി റദ്ദാക്കിയ നടപടിക്കെതിരെ ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനാണ് സുപ്രീം കോടതിയിൽ സംഘടനയ്ക്കായി ഹർജി സമർപ്പിച്ചത്. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ് ഹാജരായി. എന്നാൽ ഇതിനിടെ കോടതിയിൽ ഹാജരായ മറ്റൊരു അഭിഭാഷകൻ താനാണ് യഥാർത്ഥ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അഭിഭാഷകനെന്നും ഹർജി നൽകിയവർ ആൾ മാറാട്ടം നടത്തിയതെന്നും ആരോപിച്ചു. തുടർന്ന് വിശദവാദം അടുത്ത വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന വ്യക്തമാക്കി കോടതി കേസ് മാറ്റുകയായിരുന്നു.
സുപ്രീം കോടതിയിൽ ഹർജി പരിഗണിക്കുന്നതിനിടെ നാടകീയ രംഗം
