വന്യ ജീവി ആക്രമണം വർധിക്കുന്ന മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വനം മന്ത്രി എകെ ശശീന്ദ്രൻ്റെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു.വയനാട് മാതൃകയിൽ RRT സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാഡൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
വന്യ ജീവി ആക്രമണം വർധിക്കുന്ന മൂന്നാറിൽ കൺട്രോൾ റൂം തുറക്കും
