പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം വയനാട്ടിൽ എത്തി പ്രാഥമിക അന്വേഷണം തുടങ്ങി. മൊഴി എടുക്കാനായി സിദ്ധാര്‍ത്ഥന്റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിര്‍ദേശിച്ചിരിക്കുന്നത്. കല്‍പ്പറ്റ പൊലീസ് വഴി ഇക്കാര്യം സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട് . സിദ്ധാർത്ഥന്റെ മരണം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുമായി സിബിഐ ഇന്ന് സംസാരിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട സിബിഐയുടെ ടീം ഒരാഴ്ച വയനാട്ടിൽ ഉണ്ടാകുമെന്നാണ് സൂചന. കേസ് രെഖകളുടെ പകർപ്പ് പൊലീസ് സിബിഐ ക്ക് കൈമാറി.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം വയനാട്ടിൽ എത്തി പ്രാഥമിക അന്വേഷണം തുടങ്ങി
