കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിന്ഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി നേതാവ്. പോളിംഗ് ബൂത്തില്‍ ചിഹ്നം പ്രദര്ശിപ്പിക്കുന്നത്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ചാണ് ബിജെപി നേതാവായ അശ്വിനി കുമാര്‍ ഉപാധ്യായ പരാതിയിൽ പറഞ്ഞത്. ശരീരത്തിന്റെ ഭാഗമായതിനാല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ കോണ്‍ഗ്രസിന്റെ ചിന്ഹം വ്യാപകാമായി പ്രദര്‍ശിപ്പിക്കുന്ന സാഹചര്യമുണ്ടാകുന്നുവെന്നാണ് പരാതിയില്‍ അദ്ദേഹം പറയുന്നത്.കൈപ്പത്തി ചിഹ്നം അടിയന്തരമായി മരവിപ്പിക്കണമെന്നാണ് പരാതിയിലെ ആവശ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിന്ഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി നേതാവ്
