ഈ ചൂടുകാലത്ത് നിബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ് തണ്ണിമത്തന്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന് വിവിധ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നു. തണ്ണിമത്തന്നില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ എന്ന സംയുക്തം കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. തണ്ണിമത്തനില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ രക്തക്കുഴലുകള്‍ വികസിപ്പിക്കുകയും ചെയ്യും. വൃക്കയുടെ പ്രവര്‍ത്തനത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തന് സഹായകമാണ്. തണ്ണിമത്തനില്‍ 95% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകളായ സി, എ, പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും മിതമായ അളവില്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ലൈസോപീനും മറ്റ് ആന്റിഓക്സിഡന്റുകളായ വൈറ്റമിന്‍ സി യും മറ്റും കൂടുമ്പോള്‍ തണ്ണിമത്തന് കാന്‍സര്‍ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധശക്തി കൂടാനും സഹായിക്കുന്നു. വൈറ്റമിനുകളായ എ യും സി യും മറ്റു വൈറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്. തണ്ണിമത്തനില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും കുടലിനെ ആരോ?ഗ്യകരമായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. തണ്ണിമത്തനില്‍ വളരെ കുറച്ച് കലോറി മാത്രമാണുള്ളത്. അത് കൊണ്ട് തന്നെ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, പേശിവേദന ഒഴിവാക്കാനും സഹായിക്കുന്ന ഗുണം ചെയ്യുന്ന സംയുക്തങ്ങളും പഴത്തില്‍ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന് ജലാംശം നല്‍കുന്നതും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന സിട്രുലിന്‍ പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയതുമാണ്.
കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ തണ്ണിമത്തന്
