7 8

ആരോഗ്യകരമായ ശരീരത്തിന് മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ മിതമായ എയറോബിക് വ്യായാമ മുറകളോ, 75 മുതല്‍ 150 മിനിറ്റ് വരെ തീവ്രമായ വ്യായാമ മുറകളിലോ പരിശീലിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. അടുത്തിടെ പുറത്തുവിട്ട ലാന്‍സെറ്റ് പഠനത്തില്‍ ഇന്ത്യയിലെ പകുതിയോളം മുതിര്‍ന്ന ആളുകള്‍ ശാരീരികമായി സജീവമല്ലെന്ന് ചൂണ്ടികാണിച്ചിരുന്നു. ജനങ്ങള്‍ക്കിടയിലെ ഈ ശരീരിക നിഷ്‌ക്രിയത്വം ആരോഗ്യസംരക്ഷണ സംവിധനത്തിന് നേരെയുള്ള നിശബ്ദ ഭീഷണിയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. പ്രമേഹം, ഉയര്‍ന്നരക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യഅവസ്ഥകള്‍ക്ക് ഇത് കാരണമാകുന്നു. വ്യായാമത്തിന്റെ നേട്ടങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും ആഗോളതലത്തില്‍ ഏകദേശം 18 ലക്ഷത്തോളം ആളുകള്‍ ശരീരികമായി സജീവമല്ല. ഈ കണക്ക് ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇത് 49.9 ശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്. വ്യായാമം ജീവിതശൈലിയുടെ ഭാ?ഗമാക്കുന്നതോടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഭാരം കുറയ്ക്കുക കൂടിയാണ് ചെയ്യുന്നത്. ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകള്‍ യോഗ, കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പതിവായി ചെയ്യുന്നതിലൂടെ പേശികളെയും എല്ലുകളെയും ബലമുള്ളതാക്കും. കൂടാതെ ഓസ്റ്റിയോപൊറോട്ടിക് തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. പതിവ് വ്യായാമം ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ പോലുള്ള സാംക്രമികേതര രോഗങ്ങളെ തടയുകയും തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ ഭാരം കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ഭാവി വാര്‍ത്തെടുക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *