നീറ്റ് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പേ ചോദ്യപേപ്പർ ടെലഗ്രാമിൽ പ്രചരിച്ചുവെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ഹർജിക്കാർ കൃത്യവിലോപം ചൂണ്ടിക്കാട്ടിയത്. നീറ്റ് കേസ് സംഘടിതമായ തട്ടിപ്പാണ്. 67 പേർക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണമാണ്. എൻടിഎ വിശദീകരണങ്ങൾ വിശ്വസനീയമല്ല.രാജ്യത്തെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും ഒരു പോസ്റ്റിവ് നടപടിയും എൻടിഎയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതോടെ ചോദ്യപേപ്പർ ചോർന്നുവെന്നത് വാസ്തമല്ലേയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. ഒരിടത്ത് ചോർന്നുവെന്നായിരുന്നു ഇതിന് കേന്ദ്രത്തിന്റെ മറുപടി.