ജർമൻ റെയിൽവേ സംരംഭത്തിൽ, മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ജർമ്മൻ പ്രതിനിധി സംഘം കേരളത്തിലെത്തി മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ഡോയ്ച് ബാൻ എന്ന ജർമ്മൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള റെയിൽവേ സംരംഭത്തിന്രെ പ്രതിനിധികളാണ് കേരളത്തിലെത്തിയത്. നിലവിൽ 9,000 കിലോമീറ്ററോളം റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഡോയ്ച് ബാനിന് അനുയോജ്യമായ ഉദ്യോഗാർത്ഥികളെ കണ്ടത്തി, നൈപുണ്യ വികസനവും, ഓൺ ദ ജോബ് ട്രെയിനിങ് എന്നിവ സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്സ് വഴി നടപ്പിലാക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച ചർച്ചയ്ക്കായാണ് മന്ത്രി വി ശിവൻകുട്ടിയെ കണ്ടത്.