പൂനെയിൽ പോർഷെ കാർ ഇടിച്ച് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ ഉടൻ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. മെയ് 19ന് 17 വയസുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് സോഫ്റ്റ് വെയർ എൻജിനീയർമാർ കൊല്ലപ്പെടുകയും വ്യാപക പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പരിഗണിക്കണമെന്നും, കുറ്റകൃത്യം ഗൗരവമാണെങ്കിലും നിയമപരമായി ഏതൊരു കുട്ടിയെയും മുതിർന്നവരിൽ നിന്ന് വേറിട്ട് പരിഗണിക്കണമെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
പൂനെയിൽ പോർഷെ കാർ ഇടിച്ച് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ ഉടൻ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി
