മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി ഉന്നതതല യോഗo വിളിച്ചു ചേർത്തു .ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാവാൻ പാടില്ല, രോഗികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിങ് നടത്തേണ്ട, എല്ലാവരും ചേർന്ന് ഒരു ടീം ആയാണ് പ്രവർത്തിക്കേണ്ടത്. ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസുകൾ നടത്തി എന്നറിഞ്ഞാൽ കർശന നടപടിയെടുക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു . ആലപ്പുഴ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗ്, ചികിത്സ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ, ആലപ്പുഴയിൽ തുടർച്ചയായി ചികിത്സ പിഴവ് തുടങ്ങി തുടരെ പരാതി ഉയർന്നതോടെയാണ് ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി ഉന്നതതല യോഗo വിളിച്ചു ചേർത്തു
