പാലാ നഗരസഭയിൽ നിന്ന് കാണാതായ വിവാദ എയർപോഡ്സ് തിരികെ കിട്ടിയതായി പാലാ പൊലീസ് അറിയിച്ചു. എയർപോഡ്സ് സ്റ്റേഷനിൽ എത്തിച്ചത് ആരെന്ന് വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് പറഞ്ഞു. സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം എയർപോഡ്സ് മോഷ്ടിച്ചെന്നായിരുന്നു കേരള കോൺഗ്രസ് എം കൗൺസിലറായ ജോസ് ചീരംകുഴിയുടെ പരാതി.തന്റെ എയർപോഡ്സ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ പരാതി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോസ് പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ആദ്യം കേസ് എടുത്തിരുന്നില്ല.