രാജ്യത്തെ വനവിസ്തൃതിയിൽ 2015 മുതൽ 2020 വരെയുള്ള കാലത്ത് കുറവുണ്ടായിട്ടുണ്ടെന്നും ഇത് വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും കോൺഗ്രസിൻെറ പ്രകടന പത്രികയിലുണ്ട്. എന്നാൽ ഇത് ഇടുക്കി ജില്ലയെ പ്രതികൂലമായി ബാധിക്കുമെന്നും, വനവിസ്തൃതി കൂട്ടുമ്പോൾ ആളുകൾ കുടിയിറങ്ങേണ്ടി വരുമെന്നാണ് എൽഡിഎഫ് പ്രചാരണം. എന്നാൽ ഇടുക്കിയിലെ ജനങ്ങളെ മുൻപ് കബളിപ്പിച്ചത് ആവർത്തിക്കാനുള്ള ശ്രമമാണിതെന്നാണ് യുഡിഎഫ് പറയുന്നത്. കുഞ്ചിത്തണ്ണി വില്ലേജിൽ 87.37 ഹെക്‌ടർ ഭൂമിയും ചിന്നക്കനാൽ വില്ലേജിലെ 364.89 ഹെക്ടറും കുടയത്തൂർ പഞ്ചായത്തിൽ 280 ഹെക്ടർ ഭൂമിയും വനമാക്കാൻ വിജ്ഞാപനം ഇറക്കിയത് എൽഡിഎഫ് സർക്കാരാണെന്നും യുഡിഎഫ് ആരോപിച്ചു.