തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടിഎൻ പ്രതാപൻ ആണ് പരാതി നല്‍കിയിരിക്കുന്നത്. തൃപ്രയാർ തേവരുടെ ചിത്രം ഫ്ളക്സിലുള്‍പ്പെടുത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മതത്തിന്റെയോ ദൈവത്തിന്റെയോ ജാതിയുടെയോ പേരില്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാം.
തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
