ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി ആയിരക്കണക്കിന് വിശ്വാസികള്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം കുംഭമാസത്തിലെ അമാവാസി അവസാനിക്കുന്ന ഞായറാഴ്ച ഉച്ചവരെ തുടരും. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ മണപ്പുറത്തേയ്ക്ക് എത്തി തുടങ്ങിയിരുന്നു. ഒരേസമയം 5000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മണപ്പുറത്ത് തയ്യാറാക്കിയത്. കൊട്ടാരക്കടവ് നടപ്പാലത്തിലും തോട്ടയ്ക്കാട്ടുകര, പറവൂർ കവല റോഡുകളിലും ജനത്തിരക്കായിരുന്നു. ശ്രീനാരായണ ഗുരുസ്ഥാപിച്ച അദ്വൈതാശ്രമത്തിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി.
പിതൃസ്മരണ പുതുക്കി വിശ്വാസികള്‍
