ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഇപി ജയരാജൻ
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോ, യുഡിഎഫ് ആണ് നിരപരാധികളായവരെ ഉൾപ്പെടുത്തിയത്. കോടതി ശിക്ഷിച്ചത് കൊണ്ട് ആരും കുറ്റവാളിയാകില്ല. വിധിയിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു. സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തതിൽ ചിലർക്ക് വിഷമമുണ്ട്. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് അറിയാം. സിപിഎമ്മിന് ഒരു പങ്കുമില്ല എന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan