മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ടുള്ള മാസപ്പടി കേസിൽ രേഖകളിലടക്കം വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് എസ്എഫ്ഐഒ ഹൈക്കോടതിയിൽ വ്യക്തമാക്കി. എക്സാലോജിക് കരാറിൽ സിഎംആർഎല്ലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ അന്വേഷണത്തെ എതിർത്ത കെഎസ്ഐഡിസി നിലപാടിനെ കോടതി വിമർശിക്കുകയും ചെയ്തു. രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു കെഎസ്ഐഡിസിയുടെ മറുപടി. കേസ് ഈ മാസം 26 ലേക്ക് മാറ്റിവെച്ചു.
മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്ഐഒ
