നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിക്കാൻ ശ്രമിച്ച മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കർ തടഞ്ഞു. മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്യുകയും, വ്യക്തമായ രേഖകള്‍ ഇല്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാൽ ചട്ടപ്രകാരം തന്നെയാണ് സഭയിൽ ഇടപെട്ടതെന്നും, ആരോപണത്തിന് അടിസ്ഥാനമായ രേഖ വേണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അത് നൽകുകയും ചെയ്തു. എന്നിട്ടും അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലായില്ലെന്നും മാത്യു കുഴല്നാടന് പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍
