മുഖ്യമന്ത്രി നിതീഷ് കുമാർ ഒന്‍പത് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം സൃഷ്ടിച്ചുവെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിതീഷിനെ ബിഹാറിലെ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും, നിതീഷ് കുമാർ ഇനി മറുകണ്ടം ചാടില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് ഉറപ്പ് പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ബിഹാറില്‍ നിതീഷ് കുമാർ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ക്കിടെയായിരുന്നു തേജസ്വി യാദവിന്റെ പരിഹാസം. അതോടൊപ്പം സ്പീക്കര്‍ അവധ് ബിഹാരി ചാധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. ഡെപ്യൂട്ടി സ്പീക്കറായ ജെഡിയു എംഎല്‍എ മഹേശ്വർ ഹസാരിയാണ് വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത്.
നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്
