ബി ജെ പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുന്നു എന്ന ആരോപണം ശക്തമായതിനെ തുടർന്ന് സമര വേദിയായി ദില്ലി. കർണാടക സംസ്ഥാനത്തിന്റെ ചലോ ദില്ലി പ്രതിഷേധ ധർണ്ണ ഇന്നലെ രാവിലെ 11 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 1 മണിക്കാണ് അവസാനിച്ചത്. മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറമടക്കമുള്ളവർ പങ്കെടുത്തിരുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം പത്തര മണിക്ക് ആരംഭിക്കും. അതോടൊപ്പം തമിഴ്നാടും സമാന പ്രതിഷേധവുമായി രംഗത്തുണ്ട്. തമിഴ്നാട് ഭരിക്കുന്ന ഡി എം കെ പാർട്ടിയാണ് ഇന്ന് ദില്ലിയിൽ പ്രതിഷേധിക്കുക.
കേന്ദ്ര സർക്കാർ അവഗണനയെന്ന ആരോപണം ശക്തമാകുമ്പോൾ സമര വേദിയായി ദില്ലി
