തിരുവനന്തപുരം പൂജപ്പുരയിൽ പി എസ് സി നടത്തിയ യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവൻറ്സ് മെയിൻ പരീക്ഷക്കിടെ ആൾമാറാട്ടം നടത്തിയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂളിൽ ഇന്നലെ രാവിലെ ലാസ്റ്റ്ഗ്രേഡ് പരീക്ഷ നടക്കുന്നതിനിടെ ആൾമാറാട്ടം നടത്തിയയാൾ പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പി എസ് സി സെക്രട്ടറി ഡിജിപിക്കു നൽകിയ പരാതിയിൽ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.
പിഎസ് സി പരീക്ഷക്കിടെ ആൾമാറാട്ടം നടത്തിയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി
