സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്യവെ പൊലീസുകാർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുതെന്നും പൊലീസെന്ന ഈഗോയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴിൽ രണ്ട് എസ്പിമാർ ഉള്‍പ്പെടുന്നതാണ് സൈബർ ഡിവിഷൻ. സൈബർ കുറ്റാന്വേഷണം, ഗവേഷണം എന്നിവയ്ക്കാണ് പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചത്.
പൊലീസെന്ന ഈഗോയാണ് പ്രധാനമെന്ന് പിണറായി വിജയൻ
