പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന്, പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാൽവെപ്പാണ് സംസ്ഥാന സർക്കാരിൻറെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിൻറെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിൻറെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എങ്കിലും വികസന – ക്ഷേമ പ്രവർത്തനങ്ങളിൽ കുറവുവരാതിരിക്കാൻ ബജറ്റിൽ ശ്രദ്ധിച്ചിട്ടുണ്ട്. നാടിന് അർഹമായത് നേടിയെടുക്കാനുള്ള യോജിച്ച മുന്നേറ്റത്തിൻറെ പ്രാധാന്യത്തിനും ബജറ്റ് അടിവരയിടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.