ശബരിമല തീർത്ഥാടന കാലം ദുരിതപൂർണമായിരുന്നുവെന്നും, അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പമ്പയിൽ മാല ഊരി തിരികെ പോകേണ്ട അവസ്ഥ തീർത്ഥാടകർക്ക് ഉണ്ടായെന്നും വിൻസന്റ് എംഎൽഎ പറഞ്ഞതിന് മറുപടിയായി ശബരിമലയിൽ മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്നും. യഥാർഥ ഭക്തരാരും ദർശനം നടത്താതെ തിരികെ പോയിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ വേറെയാണ്. പൊലീസ് ശരിയായ മുൻകരുതലകൾ എടുത്തുവെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. അതോടൊപ്പം ശബരിമലയിലെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമി ലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമലയിൽ മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
