ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ട്രോഫി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാൾ രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുത്തശേഷം ത്രിപുരയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ സഞ്ചരിക്കവെ വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് രണ്ട് തവണ ഛര്‍ദ്ദിക്കുകയും വായില്‍ പൊള്ളലും കുടലില്‍ നീര്‍ക്കെട്ടുമുണ്ടായി അവശനിലയിലാവുകയായിരുന്നു. മായങ്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ മായങ്കിന്റെ മാനേജര്‍ നല്കിയ പരാതിയിൽ ത്രിപുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം തുടങ്ങി
