വയനാട് മാനന്തവാടിക്ക് സമീപം തരുവണയിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ കാടുകയറ്റി. ചെഞ്ചടി ഭാഗത്തുനിന്നും നെയ്ക്കുപ്പാ വനത്തിലേക്കാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരടിയെ കാടുകയറ്റിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ ദിവസങ്ങളായി തെരച്ചില്‍ നടത്തിവരികയായിരുന്നു. വയനാട് വനംവകുപ്പ് ദ്രുതകർമ്മസേനയും ഉദ്യോഗസ്ഥരും വെറ്ററിനറി സംഘവുമാണ് ദൗത്യത്തിൽ പങ്കെടുത്തത്.
വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ കാടുകയറ്റി
