നയപ്രഖ്യാപന പ്രസംഗത്തോടെ 25 നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ മുൻ വർഷങ്ങളിൽ ഗവർണർ നിരവധി തവണ വിശദീകരണം ചോദിച്ചിരുന്നു. അതോടൊപ്പം നയപ്രഖ്യാപന പ്രസംഗത്തിൻെ കരടിന് ഗവർണ്ണർ അനുമതി നൽകിയിരിക്കുകയാണ്, സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവന്റെ അംഗീകാരം. കരടിൽ ഗവർണ്ണർക്കെതിരെ വിമർശനം ഇല്ലെന്നാണ് വിവരം. അതേ സമയം സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തൽ ഉണ്ടെന്നാണ് സൂചന.
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അനുമതി
