രാജ്യത്തിന് ഇന്നാണ് ദീപാവലിയെന്നും, വൈകുന്നേരങ്ങളില്‍ വീടുകളില്‍ രാമജ്യോതി തെളിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാമന് എല്ലാത്തിലും എല്ലായിടത്തുമുണ്ട്. ശ്രീരാമന്റെ അനുഗ്രഹം തനിക്ക് ലഭിച്ചു. രാമസേതുവില്‍ നിന്നാണ് താനിവിടേക്ക് വരുന്നത്. സുപ്രീംകോടതിക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും കാലം രാമക്ഷേത്രം വൈകിയതിന് ക്ഷമ ചോദിക്കുന്നുവെന്നും വിഗ്രഹത്തിനൊപ്പം ചെലവഴിച്ച സമയം വൈകാരികമായിരുന്നുവെന്നും ഇന്നേ ദിവസം വിജയത്തിന്റേതല്ല, വിനയത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് ഇന്നാണ് ദീപാവലിയെന്ന് പ്രധാനമന്ത്രി
