ഡി.എം.കെ യുവജന വിഭാഗത്തിന്റെ രണ്ടാം സംസ്ഥാന കോണ്‍ഫറന്‍സില്‍ സംസാരിക്കവെ അയോധ്യയില്‍ ക്ഷേത്രം നിര്‍മിച്ചതുകൊണ്ടു തമിഴ്നാട്ടിലെ വോട്ടു കിട്ടുമെന്നാണ് ബി.ജെ.പി വിചാരിക്കുന്നതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. എന്നാല്‍ അവര്‍ക്ക് നമ്മെ മനസിലായിട്ടില്ലെന്നും ഇതു പെരിയാറിന്റെയും അണ്ണാദുരൈയുടെയും കരുണാനിധിയുടെയും നാടാണെന്നും സ്റ്റാലിന് പറഞ്ഞു. നരേന്ദ്ര മോദി രണ്ടു തവണ പ്രധാനമന്ത്രിയായി. എന്നാല്‍ തമിഴ് ജനത ഈ രണ്ടു തവണയും അദ്ദേഹത്തിനു വോട്ടു ചെയ്തിട്ടില്ല. ആ തരംഗത്തോട് തന്നെ തമിഴ്നാട് ചേര്ന്നുനില്ക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും അത് പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യയില്‍ ക്ഷേത്രം നിര്‍മിച്ചതുകൊണ്ടു തമിഴ്നാട്ടിൽ വോട്ടു കിട്ടുമെന്നാണ് ബി.ജെ.പി വിചാരിക്കുന്നതെന്ന് എം കെ സ്റ്റാലിൻ
