ജൂനിയർ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ഉറപ്പുമായി അഡ്ഹോക് കമ്മിറ്റി.താരങ്ങളോട് പരിശീലനം തുടരാനും മധ്യപ്രദേശ് ഗ്വാളിയോറിലെ ദേശീയ മത്സരങ്ങൾ ഉടൻ നടത്തുമെന്നും കമ്മിറ്റി അറിയിച്ചു.അടുത്തമാസം മുതൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ താൽക്കാലിക കമ്മിറ്റി ഉറപ്പുനൽകി.
ആറാഴ്ചക്കുള്ളിൽ അണ്ടർ 15 അണ്ടർ 20 വിഭാഗങ്ങളിലായി നടക്കാനിരുന്ന ദേശീയ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുo.താരങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും കമ്മറ്റി ഉറപ്പ് നൽകി. ഫെബ്രുവരിയിൽ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും.ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനായി ജൂനിയർ താരങ്ങളോട് പരിശീലനത്തിൽ ഏർപ്പെടുവാനും കമ്മിറ്റി നിർദേശിച്ചു.