സജി ചെറിയാൻ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച് സംസാരിച്ചത് കേരളത്തെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്. സജി ചെറിയാൻ നേരത്തെ ഭരണഘടനയെ അവഹേളിച്ചയാളാണ്. അരമന തോറും പോകുന്ന സജി ചെറിയാനെകുറിച്ച് എന്ത് പ്രഹസനമാണ് സജി എന്ന സിനിമ ഡയലോഗാണ് ഓർമ്മ വരുന്നതെന്നും, പഴയ തലമുറയിലെ ആർഷോയാണ് സജി ചെറിയാനെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി ആരെ വസതിയിലേക്ക് ക്ഷണിച്ചാലും അവർക്ക് അത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി സജി ചെറിയാനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരന്
