സുപ്രീംകോടതി വിധി പോലെയാണ് മാർപാപ്പയുടെ വാക്കുകളെന്നും, സഭയിൽ പരമാധികാരം മാർപാപ്പ ക്കാണെന്നും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ഏകീകൃത കുർബാന തർക്കത്തിൽ മാർപാപ്പയ്ക്കും തെറ്റ് പറ്റാമെന്നും മാർപാപ്പയുടെ വീഡിയോ തെറ്റിദ്ധരിപ്പിച്ച് ചിത്രീകരിച്ചതാണെന്നുമെല്ലാമുള്ള വിമത പക്ഷത്തിന്റെ പ്രചാരണത്തിനിടെയാണ് ആൻഡ്രൂസ് താഴത്ത് നിലപാട് വ്യക്തമാക്കിയത്. അതോടൊപ്പം തർക്കപരിഹാരത്തിന് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ കൊച്ചിയിൽ എത്തി.
കത്തോലിക്ക സഭയിൽ പരമാധികാരം മാർപാപ്പയ്ക്കാണെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
