നവകേരള സദസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത് ജനസദസല്ലെന്നും അനുയോജ്യമായ പേരിടാമെങ്കിൽ സാധിക്കുമെങ്കിൽ ഗുണ്ടാ സദസ് എന്നു പേരിടണമെന്നും സുധാകരൻ പറഞ്ഞു. ഇതിന്റെ തെളിവാണ് പഴയങ്ങാടിയിലെ അക്രമമെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയിലേക്ക് ആളുകളെ വാഹനത്തിൽ കൊണ്ടിറക്കുന്നവെന്ന് സുധാകരൻ ആരോപിച്ചു. ഒരു സ്ഥലത്തെ പരിപാടിയിൽ പങ്കെടുത്തവർ അടുത്ത സ്ഥലത്തും പങ്കെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസിൽ ലീഗ് നേതാവ് എൻ എ അബൂബക്കർ പങ്കെടുത്തത് രാഷ്ട്രീയ ബോധമില്ലാത്തതിനാലാണെന്നും മറ്റൊന്നും പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. ആടിൻ്റെ പിന്നാലെ പട്ടി നടക്കുന്നതുപോലെയാണ് ലീഗിൻ്റെ പിന്നാലെ സിപിഐഎം നടക്കുന്നതെന്നും സുധാകരൻ വിമർശിച്ചു.
നവകേരള സദസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
