വിമാനത്തില്‍ കൊണ്ടുപോവുകയായിരുന്ന കുതിര യാത്രയ്ക്കിടെ കെട്ടഴിഞ്ഞു ബഹളമുണ്ടാക്കിയപ്പോള്‍, വിമാനം 30,000 അടി ഉയരത്തില്‍നിന്നു തിരിച്ചുപറന്ന വിശേഷമാണിത്. ന്യൂയോര്‍ക്കില്‍നിന്ന് ബെല്‍ജിയത്തിലേക്കു പോകുകയായിരുന്ന ബോയിംഗ് 747 കാര്‍ഗോ ജെറ്റ് വിമാനമാണ് ഒന്നര മണിക്കൂറിനു ശേഷം തിരിച്ചിറക്കിയത്. വിമാനത്തിലെ പ്രത്യേക കൂട്ടില്ലാണു കുതിരയെ കൊണ്ടുപോയിരുന്നത്. കൂട്ടിലെ കെട്ടഴിഞ്ഞ കുതിര വിമാനത്തില്‍ ഓടി നടക്കാന്‍ തുടങ്ങി. ഇതോടെ വിമാനം തിരിച്ചിറക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ‘കുതിര ഓടിനടക്കുന്നതിനാല്‍ ഈ വിമാനം ഉടനേ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കണമെന്ന.’ എയര്‍ അറ്റ്ലാന്റ ഐസ്ലാന്‍ഡിക് ഫ്ളൈറ്റിലെ പൈലറ്റിന്റെ സന്ദേശം കേട്ട എയര്‍ ട്രാഫിക് കണ്ട്രോള് ആദ്യമൊന്ന് അമ്പരന്നു. കുതിരയെ പരിശോധിക്കാന്‍ ഒരു മൃഗഡോക്ടറെ സജ്ജമാക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. ഒടുവില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ഹൗഡിനി എന്ന കുതിരയാണ് കെട്ടിയിരുന്ന കൂട്ടില്‍നിന്നും കെട്ടഴിഞ്ഞ് വിമാനത്തില്‍ ഓടി നടന്ന് ഇത്രയും വലിയ കോലാഹലമുണ്ടാക്കിയത്. കുതിരയെ നിയന്ത്രണ വിധേയമാക്കിയ ശേഷം അന്നുതന്നെ വിമാനം ബെല്‍ജിയത്തേക്ക് കൊണ്ടുപോയി.
വിമാനത്തെ വിറപ്പിച്ച കുതിര
