വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്കി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 300ന് മുകളില്‍ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ഡൽഹിയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക.
വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്കി
