കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തലസ്ഥാനമായ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, കോടിയേരിയേക്കാള്‍ പിണറായി അന്ന് പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിനായിരുന്നുവെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരൻ.അതുകൊണ്ടാണ് സിപിഎമ്മിന്റെ എല്ലാ കീഴ്വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയയപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയേക്കാള്‍ പിണറായി അന്ന് പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിനായിരുന്നുവെന്ന് കെ. സുധാകരൻ
