ഇന്നലെ രാത്രിയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച അതിഥിത്തൊഴിലാളി ആശുപത്രിയിലെ സാധനങ്ങൾ അടിച്ചു തകർത്തു. മരട് ഭാഗത്ത് അവശനിലയിൽ റോഡിൽ കിടന്നിരുന്നയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇയാൾ അക്രമാസക്തനാവുകയും പ്രസവ മുറിയിലേക്ക് അടക്കം ഓടിക്കയറുകയും ചെയ്തു. തുടർന്ന് ആശുപത്രി ജീവനക്കാർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപിച്ചു. മാനസിക പ്രശ്നമുള്ള ആളെന്നാണ് പൊലീസ് വിലയിരുത്തൽ.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ അതിഥിത്തൊഴിലാളിയുടെ പരാക്രമം
